കൊച്ചി: ജനിക്കാനുള്ള മനുഷ്യന്‍റെ അവകാശത്തെ ക്രൈസ്തവ സഭ എക്കാലവും സംരക്ഷിക്കുമെന്ന് സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. മനുഷ്യജീവന്‍റെ സംരക്ഷണത്തിനായി സഭയ്ക്കൊപ്പം ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് പ്രൊ ലൈഫ് പ്രവര്‍ത്തകരെന്നും മാര്‍ വാണിയപുരയ്ക്കല്‍. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൊച്ചി-പാലാരിവട്ടം പിഒസി യില്‍ നടന്ന പ്രൊ ലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023” ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ജനിക്കാനും ജീവിക്കാനുമുള്ള ഓരോ മനുഷ്യന്‍റെയും അവകാശത്തെ ക്രൈസ്തവ സഭ എക്കാലവും സംരക്ഷിക്കുമെന്നും, ഉദരത്തില്‍ രൂപപ്പെട്ട മനുഷ്യജീവന്‍റെ ആരംഭം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി സഭയ്ക്കൊപ്പം ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് പ്രൊ ലൈഫ് പ്രവര്‍ത്തകരെന്നും സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു. അതോടൊപ്പെം കേരളസഭാ നവീകരണ വര്‍ഷത്തിന്‍റെ ചൈതന്യത്തില്‍ ചേര്‍ന്ന്നിന്ന് പ്രൊ ലൈഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും മാര്‍ വാണിയപുരയ്ക്കല്‍ ആവശ്യപ്പെട്ടൂ. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൊച്ചി-പാലാരിവട്ടം പിഒസിയില്‍ നടന്ന പ്രൊ ലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023” ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
കൊലപാതകം, ക്രൂരമായ പീഡനം, ഗര്‍ഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ അതിപ്രസരം എന്നിവ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കര്‍മപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാന്‍ പ്രൊ ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്ന് വിശുദ്ധ കുര്‍ബ്ബാന മധ്യേയുള്ള സുവിശേഷ സന്ദേശത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരിയും പറഞ്ഞു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പഠനശിബിരത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം അതിരൂപതയിൽ നിന്നും രൂപത പ്രോ-ലൈഫ് കൺ വീനർ ശ്രീമതി ഷീജാ പ്രഭാകരന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം സമ്മേളനത്തിൽ പങ്കെടുത്തു.