ഓഗസ്റ്റ് 4 ന് കത്തോലിക്കാ സഭ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുകയാണ് ആരാണ് വിശുദ്ധ ജോൺ മരിയ വിയാനി?
ജീൻ-ബാപ്റ്റിസ്റ്റ്-മാരി വിയാനി, ഇംഗ്ലീഷിൽ ജോൺ വിയാനി, 1786 മെയ് 8-ന് ഫ്രാൻസിലെ ഡാർഡിലിയിൽ ജനിച്ച് അന്ന് തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചു. മത്ത്യൂവിനും മേരി വിയാനിക്കും ജനിച്ച ആറ് മക്കളിൽ നാലാമനായിരുന്നു അവൻ. മാതാപിതാക്കൾ കത്തോലിക്കരായിരുന്നതും, പലപ്പോഴും തങ്ങളാലാവും വിധം മാതാപിതാക്കൾ ദരിദ്രരെ സഹായിച്ചിരുന്നതും, ഇടയ്ക്ക് റോമിലേക്ക് നടത്തിയ തീർത്ഥാടനങ്ങളും കുഞ്ഞ് ജോണിൽ വലിയ സ്വാധീനം ചെലുത്തി. 1790-ൽ, ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി വൈദികർക്കെതിരായ അക്രമണങ്ങളും, സംഘടനകളും വർദ്ധിച്ച കാലത്ത്, വൈദികർ രഹസ്യമായി പ്രവർത്തിക്കാനോ, വധശിക്ഷ അഭിമുഖീകരിക്കവാനോ നിർബന്ധിതരായ കാലത്ത്, യുവ ജോൺ വിയാനി പുരോഹിതന്മാരിൽ ധീരനായ മനുഷ്യനെക്കണ്ടു, മാതൃകയാക്കി. അദ്ദേഹം തുടർന്നും വൈദികരുടെ ധീരതയിൽ വിശ്വസിച്ചു. വിപ്ലവത്തിലൂടെ സന്യാസഭവനങ്ങൾ നഷ്ടപ്പെട്ട രണ്ട് കന്യാസ്ത്രീകളിൽ നിന്നുമാണ്, സ്വകാര്യമായി തന്റെ ആദ്യ കുർബാനയുടെ മതബോധനപാഠം സ്വീകരിച്ചത്. അതും സമർപ്പിതജീവിതം സ്വീകരിക്കാനുള്ള പ്രചോദനമായി.
1812-ൽ അദ്ദേഹം ആബെ ബല്ലി എന്ന മൈനർ സെമിനാരിയിൽ ചേർന്നു. ചുരുങ്ങിയ കാലയളവിൽ, 1815 ആഗസ്ത് 12-ന് ഒരു പുരോഹിതനായിമാറി തന്റെ മാതൃകയായ കരുതിയ ധീരന്മാരുടെ സംഘത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ ആദ്യത്തെ കുർബാന അർപ്പണം അടുത്ത ദിവസം നടത്തുകയും, തുടർന്ന് എക്കുല്ലി എന്ന സ്ഥലത്ത് സഹവികാരിയായി നിയമിതനാവുകയും ചെയ്തു. ആർസിലെ മുൻ വികാരിയുടെ മരണത്തെ തുടർന്നാണ് 230 കുടുംബങ്ങൾ മാത്രമുള്ള ആർസിലെ വികാരിയായി വിശുദ്ധ ജോൺ മരിയ വിയാനി നിയമിക്കപ്പെടുന്നത്.
ഇടവക ശുശ്രൂഷകൾ ആരംഭിച്ചപ്പോൾ തന്റെ ജനത ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി ഒന്നുകിൽ വിശ്വാസത്തെക്കുറിച്ച് അറിവില്ലാത്തവരോ അല്ലെങ്കിൽ നിസ്സംഗത പുലർത്തുന്നവരോ ആണെന്ന് വിയാനി മനസ്സിലാക്കി. പലരും ഞായറാഴ്ചകളിൽ നൃത്തം ചെയ്യുകയും, മദ്യപിക്കുകയും, അവരുടെ വയലുകളിൽ ജോലി ചെയ്യുകയും ചെയ്യുകയായിരുന്നു പതിവ്.
ഈ ജനത്തെ നേർവഴിക്ക് നയിക്കാൻ ഫാ. വിയാനി കുമ്പസാരക്കൂട്ടിൽ കൂടുതൽ സമയം ചിലവഴിക്കുകയും ദൈവനിന്ദയ്ക്കും അസാന്മാർഗ്ഗിക ജീവിതത്തിനുമെതിരെ പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തെക്കാളുപരി അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ആളുകളെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതിനായി അദ്ദേഹം മിക്ക ദിവസവും പതിനൊന്നി പന്ത്രണ്ടു മണിക്കൂർ വരെ കുമ്പസാരിപ്പിച്ചു. അവധിക്കാലത്ത് പോലും പലപ്പോഴും പതിനാറ് മണിക്കൂർ ജോലി ചെയ്യുകയും പ്രായമെത്തിയപ്പോൾ വിരമിക്കാൻ വിസമ്മതിക്കുകയും ചെയ്തു. കുമ്പസാരം എന്ന കൂദാശ യ്ക്ക് അദ്ദേഹം നൽകിയ പ്രാധാന്യത്തിൽ നിന്നാണ് അദ്ദേഹം കൂടുതലായും അറിയപ്പെടാൻ തുടങ്ങിയത്. ഒന്നിനെ കുറിച്ച് ഓർത്തും
അദ്ദേഹം ആകുല പെട്ടിരുന്നില്ല സ്വയം ദൈവത്തിനു സമർപ്പിക്കാൻ പൂർണ്ണസമർപ്പണത്തിന്റെ ഏകവഴിയേയുള്ളു” എന്നും “നമുക്കായി നാം പിടിച്ചു വയ്ക്കുന്ന ഇത്തിരി, നമുക്ക് കുഴപ്പങ്ങളും ദുഃഖങ്ങളും മാത്രമേ നൽകൂ” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
1859ൽ ഫാ. ജോൺ വിയാനി അന്തരിച്ചു, വിശ്വാസത്തിന്റെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു, പാവപ്പെട്ടവരുടെ ചാമ്പ്യനായി കണക്കാക്കപ്പെട്ടു. വിശുദ്ധ ജോൺ വിയാനിയെ 1925 മെയ് 31-ന് വിശുദ്ധനായി പ്രഖ്യാപിച്ചു. ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി സഭ പ്രഘോഷിക്കുന്നു.