വത്തിക്കാൻ: സിനഡ് ഒരു യാത്രയാണെന്നും അതിൽ കർത്താവ് വലിയൊരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും നമ്മുടെ കരങ്ങളിൽ വയ്ക്കുന്നുവെന്നും ഫ്രാൻസീസ് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു. സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ “സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത രണ്ടു സന്ദേശശങ്ങളിലാണ് സിനഡിനെക്കുറിച്ച് പാപ്പ പ്രസ്താവിച്ചത്.
“ഒരേ വിശ്വാസത്താൽ ചൈതന്യവത്ക്കരിക്കപ്പെട്ട സഹോദരീ സഹോദരന്മാരുൾപ്പടുന്ന മഹത്തായ ഒരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും കർത്താവ് നമ്മുടെ കൈകളിൽ പ്രതിഷ്ഠിക്കുന്ന ഒരു യാത്രയാണ് #സിനഡ്”.
പാപ്പാ കണ്ണിചേർത്ത ഇതര സന്ദേശം ഇങ്ങനെയാണ്:
“തനിക്കു സവിശേഷാവകാശമുണ്ടെന്ന് ഔദ്ധത്യത്തോടെ അനുമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നവർക്ക് കർത്താവിൻറെ ശബ്ദം കേൾക്കാൻ കഴിയില്ല (മർക്കോസ് 9,38-39). സഹോദരങ്ങളുടെ നന്മയ്ക്കായി ദൈവം നല്കിയവയെ പ്രതിഫലിപ്പിക്കുന്നതിനായി ഓരോ വചനവും നന്ദിയോടെയും ലാളിത്യത്തോടെയും സ്വീകരിക്കണം (മത്തായി 10.7-8). #സിനഡ്”