ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.
ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഇക്വഡോറിലെ പൊന്തിഫിക്കല്‍ കത്തോലിക്ക സര്‍വകലാശാലയില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ലോകമെമ്പാടും നിന്നുള്ള 450 ദൈവശാത്രജ്ഞര്‍ പങ്കെടുക്കും. അടിസ്ഥാനമാക്കി ദിവ്യകാരുണ്യവും സാഹോദര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിമ്പോസിയത്തില്‍ ചര്‍ച്ചകള്‍ നടക്കും.
സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ദിവ്യകാരുണ്യപ്രദക്ഷിണം ക്രമീകരിച്ചിരിക്കുന്നത്. സമാപനദിനമായ 15 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യത്തെ സഭയുടെയും ലോകത്തിന്റെയും നടുവില്‍ പ്രതിഷ്ഠിക്കാനുള്ള അവസരമാണിണിതെന്ന് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ ഫാ. ജുവാന്‍ കാര്‍ലോസ് ഗാര്‍സണ്‍ പറഞ്ഞു. 2024 ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലേക്കുള്ള ഒരു മടക്കയാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.