ഒക്ടോബർ പത്തിന്, “മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആഗോളദിനം” ആഘോഷിക്കുന്ന അവസരത്തിൽ, ലോകത്ത് ഏഴിൽ ഒരാൾ എന്ന കണക്കിൽ കൗമാരക്കാർ മാനസികാരോഗ്യവുമായി ബന്ധെപ്പെട്ട ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ ഒൻപതിന് പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ലോകത്തെ യുവജനങ്ങൾ കടന്നുപോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ശിശുക്ഷേമനിധി പരാമർശിച്ചത്.
പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് ആത്മഹത്യാപ്രവണത കൂടുതലുള്ളതെന്നും ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവിച്ചു. പതിനെട്ട് വയസ്സിന് മുൻപുതന്നെ മാനസികാരോഗ്യവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നാൽപ്പത്തിയെട്ട് ശതമാനവും തിരിച്ചറിയാനാകുമെന്ന് സംഘടന വ്യക്തമാക്കി.