വത്തിക്കാൻ: രാഷ്ട്രീയക്കാർ ജനസേവകരും സമഗ്രമാനവ വികസന പ്രവർത്തകരും ആകുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, ഉതപ്പുകൾ എന്നിവയാൽ സാന്ദ്രവും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്നതുമാണെന്നും പാപ്പാ.
ജൂലൈ 30-ന് പരസ്യപ്പെടുത്തിയ ആഗസ്റ്റുമാസത്തെ വീഡിയോ പ്രാർത്ഥനാനിയോഗത്തിലാണ് പാപ്പാ രാഷ്ട്രീയക്കാർക്കായി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിച്ചുകൊണ്ട് ഈ വസ്തുത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അധികാരത്താലല്ല, പ്രത്യുത, സേവനാരൂപിയാൽ തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റുകയും പൊതുനന്മായ്ക്കായി സർവ്വാത്മനാ പരിശ്രമിക്കുകയും ചെയ്യുന്ന നിരവധിയായ രാഷ്ട്രീയക്കാർക്ക് നന്ദിയർപ്പിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം കാണുന്നതിനായി👇