വത്തിക്കാൻ: സമുദ്രഞായറിനോടനുബന്ധിച്ച് നാവികർക്കും, കടലിൽ തൊഴിൽചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു. കടൽ യാത്രികരെയും, നാവികരെയും, തൊഴിലാളികളെയും അവരുടെ പ്രിയപ്പെട്ടവരെയും പ്രാദേശിക സഭയെയും പ്രത്യേകം ഓർക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി ജൂലൈ മാസം രണ്ടാമത്തെ ഞായാറാഴ്ചയാണ് തിരുസഭ സമുദ്രഞായർ എന്ന പേരിൽ ആഘോഷിക്കുന്നത്.
വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം കടൽസംബന്ധമായ തൊഴിൽ ചെയ്യുന്ന എല്ലാവരെയും അനുസ്മരിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ ദിവസത്തിന്റെ പ്രത്യേകതകൾ ഓർമ്മിപ്പിച്ചുകൊണ്ടും, ഏവർക്കുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും, ജൂലൈ മാസം പതിനാലാം തീയതി, ഞായറാഴ്ച്ച ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്‌സിൽ(X) ഹ്രസ്വസന്ദേശവും നൽകിയിരുന്നു
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ഈ സമുദ്രഞായറാഴ്ച്ച, എല്ലാ നാവികരെയും നമുക്ക് ആദരിക്കാം. സമുദ്രതാരമായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി, കടലുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരേയും അവരുടെ കുടുംബങ്ങളേയും അനുഗമിക്കാനും അവരെ ക്രിസ്തുവിലേക്കുള്ള പാതയിലേക്ക് നയിക്കാനും, നമുക്കേവർക്കും ചേർന്നു പ്രാർത്ഥിക്കാം.”