വട്ടിയൂർക്കാവ് : വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ജൂബിലി 2025 ആഘോഷത്തിൻ്റെ പശ്ചാത്തലത്തിലും വട്ടിയൂർക്കാവ് ഫെറോന ബിസിസി കമ്മിഷൻ്റെ നേതൃത്വത്തിൽ വിശുദ്ധയുടെ ജീവിതം ആസ്പദമാക്കി ഫെറോന തല ക്വിസ് മത്സരം സംഘടിപ്പിച്ചു. നേരത്തെ ഇടവകതലത്തിൽ സംഘടിപ്പിച്ച ക്വിസിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർ ക്വിസിൽ പങ്കെടുത്തു. രണ്ട് വിഭാഗങ്ങളായി നടത്തിയ ക്വിസിൽ ഫെറോനയിലെ ഒൻപത് ഇടവകളിൽ നിന്നും 56 പേർ പങ്കെടുത്തു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ അദ്ധ്യാത്മികത ആഴത്തിൽ ഉൽകൊള്ളുവാൻ ക്വിസ് സഹായകമായി എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഫെറോന തല ക്വിസിൽ രണ്ടു വിഭാഗങ്ങളിലുമായി ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുവർക്ക് ഫെറോന തല ജൂബിലി സമാപന ആഘോഷ വേളയിൽ കാഷ് അവാർഡ് നൽകും. ക്വിസിന് ഫെറോന ബിസിസി കമ്മിഷൻ വൈദീക കോർഡിനേറ്റർ ഫാ. ലോറൻസ് കലാസ്, ആനിമേറ്റർ സിസ്റ്റർ ആലിസ് എന്നിവർ നേതൃത്വം നല്കി.

