കാഞ്ഞിരംപാറ: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ഫൊറോനയിൽ അൾത്താര ബാലകർക്കായുള്ള സെമിനാർ നടന്നു. സെപ്തംബർ 03 ബുധനാഴ്ച കാഞ്ഞിരംപാറ പാരിഷ് ഹാളിൽ വച്ചുനടന്ന സെമിനാർ ഫൊറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ അജപാലന അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. അജിത് ആന്റണി ക്ളാസ്സിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി 54 അൾത്താര ബാലകർ പങ്കെടുത്തു. ഫൊറോന അജപാലന കോർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, സെക്രട്ടറി സുനിത ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

