വെള്ളയമ്പലം: KCYM വട്ടിയൂർക്കാവ് ഫൊറോനയിൽ പ്രഥമ കലോത്സവം ‘ഉത്സവ് 2025’ സമാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് രചനാമത്സരങ്ങളും കലാമത്സരങ്ങളും നടന്നത്. സെപ്റ്റംബർ 21ന് മലമുകൾ ഇടവകയിൽ വച്ച് രചനാമത്സരങ്ങളോട് കൂടി ആരംഭിച്ച കലോത്സവം ഒക്ടോബർ 2ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കലാമത്സരങ്ങളോടുകൂടി സമാപിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ കലോത്സവത്തിൽ സജീവമായി പങ്കെടുത്തു. വട്ടിയൂർക്കാവ് ഫെറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ് കലോത്സവം ‘ഉത്സവ് 2025’ ഉദ്ഘാടനം ചെയ്തു. അന്നേദിനം KCYM ഫെറോന ഡയറക്ടറായി ഫാ.സനീഷ് ചുമതലയേറ്റു. ഫെറോന ഡയറക്ടറായിരുന്ന ഫാ. മനീഷ് പീറ്റർ, ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.