കാഞ്ഞിരംപാറ: തിരുവനന്തപുരം അതിരൂപത വട്ടിയൂർക്കാവ് ഫൊറോനയിൽ അജപാലന നേതൃത്വത്തിനായുള്ള സെമിനാർ നടന്നു. സെപ്തംബർ 03 ബുധനാഴ്ച കാഞ്ഞിരംപാറ പാരിഷ് ഹാളിൽ വച്ചുനടന്ന സെമിനാർ അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ അജപാലന ഡയറക്ടർ ഫാ. ഷാജു വില്ല്യം ക്ളാസ്സിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ അജപാലന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നവർ സെമിനാറിൽ പങ്കെടുത്തു. ഫൊറോന അജപാലന കോർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, സെക്രട്ടറി സുനിത ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

