തോപ്പ്: വലിയതുറ ഫെറോനയുടെ ബിസി സി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിസിസി ഭാരവാഹികൾക്ക് വചന വിചിന്തനത്തിനുള്ള പരിശീലനം നടത്തി. ഒക്ടോബർ 9 വ്യാഴാഴ്ച വലിയ തോപ്പ് കമ്മ്യൂണിറ്റ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നും കോഡിനേറ്റർമാർ, സിസ്റ്റർ പ്രതിനിധികൾ, റിസോഴ്സ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫൊറോനാ ബിസിസി കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിൻ സ്വാഗതമേകി. അതിരൂപതയിലെ യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ ക്ലാസിന് നേതൃത്വം നൽകി. ധ്യാനാത്മകമായി ബൈബിൾ വായിച്ച് ഗ്രഹിക്കാനും ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞ് അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും, വിചിന്തനം നടത്തുവാനും നമ്മെ സഹായിക്കുന്നത് നിരന്തരമുള്ള പ്രാർഥനയാണെന്ന് അദ്ദേഹം പറഞ്ഞു. വലിയതുറ ഇടകയിലെ മേരി പുഷ്പ ടീച്ചർ നന്ദി അർപ്പിച്ചു.