തോപ്പ്: വലിയതുറ ഫൊറോനയിൽ കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിധവകളുടെയും വിഭാര്യരുടെയും നവോമി സംഗമം നടന്നു. തോപ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ ഫെറോന ആനിമേറ്റർ സിസ്റ്റർ ജീന സ്വാഗതം പറഞ്ഞു. അതിരൂപത റിസോഴ്സ് പേഴ്സൺ അജിത്ത് പെരേര ക്ലാസിന് നേതൃത്വം നൽകി. ജീവിതത്തിലെ ഏതവസരത്തിലും സന്തോഷകരമായിരിക്കുകയെന്നതാണ് ക്രിസ്തു ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സംഗമത്തിൽ പങ്കെടുത്തവർക്ക് വിശുദ്ധ കൊച്ചുത്രേസ്യുടെ ചിത്രം നൽകി. കൊച്ചുവേളി ഇടവക കൺവീനർ മറിയം കുട്ടി നന്ദി പറഞ്ഞു. 120 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.