പള്ളിത്തുറ: പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നവോമി സംഗമം നടത്തി. ഡിസംബർ ഏഴാം തീയതി ഞായറാഴ്ച പള്ളിത്തുറ ലയോള പാരിഷ് ഹാളിൽ നടന്ന സംഗമം ഫൊറോന വൈദിക സെക്രട്ടറി ഫാ. ബിനു അലക്സ് ഉദ്ഘാടനം ചെയ്തു. ഫൊറോന കുടുംബ ശുശ്രൂഷ വൈദിക കോർഡിനേറ്റർ ഫാ. പോൾ ജി അദ്ധ്യക്ഷത വഹിച്ചു. അജിത് പെരേര ക്ലാസ് നയിച്ചു. പ്രത്യാശയോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 11 ഇടവകകളിൽനിന്നും 88 പേർ പങ്കെടുത്ത സംഗമത്തിൽ ഫൊറോന നവോമി ഫോറം രൂപീകരിച്ചു. ഫൊറോന പ്രോ-ലൈഫ് കൺവീനർ ആൾഡ്രിൻ സ്വാഗതവും സെക്രട്ടറി മേരി ഷൈജ നന്ദിയും പറഞ്ഞു.
