പേട്ട: പേട്ട ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കലാരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. നവംബർ 8 ശനിയാഴ്ച പോങ്ങുംമൂട് മേരി നിലയം സ്കൂളിൽ നടന്ന പരിപാടി ഫൊറോന വികാരി ഫാ. റോഡ്രിക്സ് കുട്ടി ഉദ്ഘാടനം ചെയ്തു. എൽ പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി കളറിങ് ദി പിക്ചർ, പെയിന്റിംഗ് ആൻഡ്രോയിഡ്, ഉപന്യാസം രചന, ഗ്രൂപ്പ് സോങ് എന്നീ മത്സരങ്ങൾ ആണ് നടത്തിയത്. കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ 146 പേർ പരിപാടിയിൽ പങ്കെടുത്തു. ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. ലാബ്രിൻ യേശു, ആനിമേറ്റർ മെറീന, ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.


