കെസിവൈഎം പേട്ട ഫെറോന: കെസിവൈഎം പേട്ട ഫെറോനയുടെ നേതൃത്വത്തിൽ ‘ഉത്സവ് 2K25’ കലോത്സവം നടത്തി. സെപ്റ്റംബർ പതിമൂന്നാം തീയതി ശനിയാഴ്ച പേട്ട സെയിന്റ് ആനസ് ഫൊറോനാ ദൈവാലയത്തിൽവച്ച് ഫ. സിബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച രചന മത്സരങ്ങളിൽ വിവിധ ഇടവകകളിൽ നിന്നും 30-ഓളം യുവജനങ്ങൾ പങ്കെടുത്തു. ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച കുമാരപുരം മരിയൻ വില്ല സ്കൂളിൽ വച്ച് കലാമത്സരങ്ങളും നടന്നു. പേട്ട ഫൊറോനയിലെ 6 ഇടവകകാളിൽ 50-ലധികം യുവ കലാകാരന്മാരും കലാകാരികളും മത്സരങ്ങളിൽ പങ്കെടുത്തു. പേട്ട ഫൊറോന കെസിവൈഎം കൗൺസിലറും പ്രോഗ്രാം കൺവീനറുമായ അജിത് ജോസഫ് സ്വാഗതമേകി. സെൻറ് ജോസഫ് എച്ച്എസ്എസ് സ്കൂൾ അധ്യാപകൻ ബർണാഡ് സാർ “ഉത്സവ 2k25” ഉദ്ഘാടനം ചെയ്തു. പേട്ട ഫൊറോന കെസിവൈഎം ഡയറക്ടർ ഫാ. സിബിൻ ജോർജ് ആശംസകളേകി. പേട്ട ഫൊറോന പ്രസിഡൻറ് ശ്രീ സെബാസ്റ്റ്യൻ വർഗീസ് കൃതജ്ഞതയേകി. പേട്ട ഒന്നാം സ്ഥാനവും, ശ്രീകാര്യം രണ്ടാം സ്ഥാനവും, മുട്ടടയും കുമാരപുരവും മൂന്നാം സ്ഥാനവും നേടി.