പാളയം: 100 നിർധന കുടുംബങ്ങൾക്ക് സ്വപ്ന ഭവനം സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജൂബിലി ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പാളയം ഫെറോനയിലെ പൂഴിക്കുന്ന്, മുടവന്മുകൾ, തൃക്കണ്ണാപുരം, പുന്നക്കാമുകൾ ഇടവകകളിൽ നാല് പുതിയ ഭവനങ്ങൾക്കായി തറക്കല്ലിടൽ ചടങ്ങുകൾ നടന്നു. ഇടവകകളുടെ സഹകരണത്തോടെ നടത്തിയ ഈ ചടങ്ങിന് അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് നേതൃത്വം നൽകി. ഇടവക വികാരിമാരായ ഫാ.വിൽഫ്രഡ്, ഫാ.നിജു, ഫാ.ഇമ്മനുവേൽ, ഫാ. സനീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഇടവകകളിലെ സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങൾ, റ്റി.എസ്.എസ്.എസ് പ്രവർത്തകർ എന്നിവരും പങ്കെടുത്തു. സമൂഹത്തിലെ നിർധനരെ സഹായിക്കാനായി അതിരൂപതയോടൊപ്പം ഇടവകകളും ഫെറോനകളും കൈകോർത്ത് പ്രവർത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഭവന നിർമ്മാണം.



