കിള്ളിപ്പാലം: പാളയം ഫൊറോനയിൽ കെ.സി.വൈ.എം കലോത്സവം ‘ULSAV 2K25’ നടത്തി. സെപ്റ്റംബർ 14ന് കിള്ളിപ്പാലം ഇടവകയിൽ വച്ച് രചന മത്സരങ്ങളോടുകൂടിയാണ് `കലോത്സവത്തിന് തുടക്കം കുറിച്ചത്. കലാമത്സരങ്ങൾ രണ്ട് ഘട്ടങ്ങളായി ഒക്‌ടോബർ 1-നും 2-നും നടന്നു. ഒക്‌ടോബർ 1-ന് മണക്കാട് ഇടവകയിലും 2-ന് തൃക്കണാപുരം ഇടവകയിലുമുള്ള വേദികളിൽ അരങ്ങേറിയ കലാപരിപാടികളിൽ വിവിധ ഇടവകകളിൽനിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു. ULSAV 2K25 ഔപചാരികമായി ഉദ്ഘാടനം ഫൊറോന ഡയറക്ടർ ഫാ. സന്തോഷ് നിർവഹിച്ചു. മണക്കാട് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ ആശംസകളേകി. ഫൊറോന ഡയറക്ടർ സന്തോഷ്, പ്രസിഡന്റ് രോഹിത്, ആർട്സ് കൺവീനർ അന്ന എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.