കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന കുടുംബശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഫോറം രൂപീകരിച്ച് ‘കൗൺസിലിംഗ് വിളിഅകലെ’ എന്ന പേരിൽ സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു. ഫൊറോനയിലെ കഴക്കൂട്ടം സെന്റ് ജോസഫ് ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റർ പാവന, സിസ്റ്റർ ശ്രുതി, കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റർ സുമിത സേവ്യർ, ഫാത്തിമ മാതാ ഇടവക അംഗമായ ജെത്രുഡ് തോമസ്, പൂലന്തറ സെന്റ് ആന്റണീസ് ഇടവക അംഗമായ അലീന മേരി ജോസഫ് എന്നിവരാണ് കൗൺസിലേഴ്സ് ഫോറത്തിലുള്ളത്.
കുടുംബ ശുശ്രൂഷ അതിരൂപത സമിതിയുടെ ഫൊറോന സന്ദർശന പരിപാടിയിൽ ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ ഫോറം ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഫെറോന വൈദിക കോഡിനേറ്റർ ഫാദർ ജെബിൻ ഫോറം അംഗങ്ങളെ പരിചയപ്പെടുത്തി. ഫോറം ഒരുക്കിയിരിക്കുന്ന ‘കൗൺസിലിംഗ് വിളിഅകലെ’ എന്നപരിപാടിയിൽ തുടർന്നുള്ള ദിവസങ്ങളിൽ ഫൊറോനയിൽ എല്ലാ അംഗങ്ങൾക്കും 24 മണിക്കൂറും കൗൺസിലിംഗ് സേവനം ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


