പേട്ട: സംരംഭകത്വ വികസന പ്രവർത്തനങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി പേട്ട ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി SHG, KLM എന്നിവയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ നല്ലിടം വിപണന ശൃംഖല 2025 സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഒരു ലക്ഷ്യവുമായി ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ആയിരുന്നു പ്രസ്തുത പരിപാടി ( ഹരിത ചന്ത ) പേട്ട ഇടവകയിൽ വച്ച് സംഘടിപ്പിച്ചത്. പേട്ട ഇടവക വികാരി ഫാ. തിയൊഡിഷ്യസ്, രൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാദർ ആഷ്‌ലിൻ ജോസ്, ഫെറോന വികാരി ഫാദർ റോഡ്രിഗ് കുട്ടി, ഫാദർ സിബിൻ തുടങ്ങി മറ്റ് സന്നദ്ധ പ്രവർത്തകരും സന്നിഹിതരായിരുന്നു. 19 കൗണ്ടറുകളിലായി വിവിധങ്ങളായ ഭക്ഷണസാധനങ്ങളും പച്ചക്കറികളും, കാർഷിക ഉല്പന്നങ്ങളും ഉൾകൊള്ളിച്ചാണ് നല്ലിടം വിപണന ശൃംഖല സംഘടിപ്പിച്ചത്. പേട്ട ഇടവകയിലെ യുവജനങ്ങൾ അവതരിപ്പിച്ച നാടൻ പാട്ടുകളും ലഹരിവിരുദ്ധ ഡാൻസും ഏറെ ശ്രദ്ധനേടി.