പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീൻ അതിരൂപത പുതുക്കുറിച്ചി ഫെറോന സംഘടിപ്പിച്ച അല്മായ സംഗമം അതിരൂപതാ വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. രാഷ്ടീയ പുന:സംഘടനകളിൽ ലത്തീൻ സമുദായത്തിന് അർഹമായ പ്രാധാന്യം നല്കിയില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഒന്നായി നമുക്ക് ഉണരാം ഉയർത്താം – ‘തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തെപ്പറ്റി റവ. ഡോ. മൈക്കിൾ തോമസ് ക്ലാസ് നയിച്ചു. സുമം രതീഷീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ രൂപതാ ഡയറക്ടർ ഫാ. ബീഡ് മനോജ് മുഖ്യപ്രഭാഷണവും, ഫാ. ബിനു അലക്സ് അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. കോസ്മസ്, ഫാ. അലോഷ്യസ്, നിക്‌സൻ ലോപ്പസ്, എഫ്. എം ക്രിസ്റ്റിൽ, രാജു തോമസ്, ജോളി പത്രോസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ വച്ച് തണൽ മംഗല്യസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.