പുല്ലുവിള : ലഹരിക്കെതിരെ പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ഫെറോന തലത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ജൂൺ 22 ഞായറാഴ്ച പള്ളം സെന്റ്. ഫ്രാൻസിസ് സേവിയേഴ്സ് പള്ളിമുറ്റത്ത് നിന്ന് ആരംഭിച്ച് അടിമലത്തുറ ആനിമേഷൻ സെന്ററിൽ സമാപിച്ച വാക്കത്തോണിന് ചൈൽഡ് പാർലമെന്റ് കുട്ടികളും സാമൂഹ്യ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങളും SHG ഫെഡറേഷൻ അംഗങ്ങളും നേതൃത്വം നൽകി. പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഫ് റസൂൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. തദയൂസ് അധ്യക്ഷത വഹിച്ച സമ്മേളനം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഫെറോനാ ആനിമേറ്റർ ശ്രുതി സ്വാഗതമേകി. കൊച്ചുതറ ഇടവക വികാരി ഫാ. ജോസ്, അടിമലത്തുറ സഹവികാരി ഫാ. ഗോഡ് വിൻ, ഫെറോന റീജണൽ ആനിമേറ്റർ വളർമതി, ഫെറോനാ സെക്രട്ടറി സ്റ്റെല്ലസ് എന്നിവർ സംസാരിച്ചു.