തുമ്പ: പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി മതബോധന വാർഷികവും അധ്യാപക സംഗമവും മെയ് 28ന് തുമ്പ ഇടവകയിൽ വച്ചുനടത്തി. ഫറോന കോഡിനേറ്റർ റവ. ഫാ. മെൽക്കൺ അധ്യക്ഷത വഹിച്ച സംഗമം അതിരൂപത ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ലോറൻസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗർഭാവസ്ഥ മുതൽ മരണം വരെ പരിശീലിക്കേണ്ടതാണ് ക്രിസ്തീയ വിശ്വാസ ജീവിത പരിശീലനമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഫെറോന വികാരി റവ. ഡോ. ഹൈസന്ത് എം. നായകം അനുഗ്രഹ സന്ദേശം നൽകി. അതിരൂപത അജപാലന ശുശ്രൂഷ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. അജിത്ത് ആൻ്റണി, തുമ്പ ഇടവക വികാരി ഫാ. ഷാജിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. ശ്രീ. നോളൻ ജോ സ്വാഗതം ചെയ്ത യോഗത്തിൽ ഫെറോന സെക്രട്ടറി ശ്രീ. തങ്കച്ചൻ.എം.ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിച്ചു.
അതിരൂപത ലോഗോസ് ബൈബിൾ ക്വിസ്സിൽ E വിഭാഗത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയ ഏണസ്റ്റ് മിരാൻഡ, ഡി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഞ്ജു മേരി, അതിരൂപത മതബോധന പരീക്ഷയിൽ 7, 10 ക്ലാസുകളിൽ ഒന്നാം സ്ഥാനവും 5 , 8 ക്ലാസുകളിൽ രണ്ടാം സ്ഥാനവും 9, DC ഒന്നാം വർഷ ക്ലാസ്സുകളിൽ മൂന്നാം സ്ഥാനവും അധ്യാപകർക്കായുള്ള പരീക്ഷയിൽ ഒന്നാം സ്ഥാനവും നേടിയ ഫെറോനയിലെ വിവിധ ഇടവകാംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനത്തിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികളരങ്ങേറി.