പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി 2024 – 25 വാർഷിക സംഗമം വികാസ് നഗർ സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. SHG, KLM, പ്രവാസി ഫോറം, ചൈൽഡ് പാർലമെന്റ്, വയോജന ഫോറം തുടങ്ങിയ സമിതികൾ സംയുക്തമായി നടത്തിയ വാർഷിക സംഗമത്തിൽ കോഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഫാ. നിതിൻ തോമസ്, ഫറോനാ സെക്രട്ടറി ശ്രീമതി ത്രേസ്യ, കോഡിനേറ്റർ എബി മാത്യു, ഫെറോന ട്രഷറർ ശ്രീമതി സിന്ധു റെജി, കരുതൽ ടീം അംഗവും ആരോഗ്യകാര്യ കമ്മീഷൻ അംഗം ഡോക്ടർ സതീഷ് എന്നിവരും സന്നിഹിതരായിരുന്നു.
ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച കരുതൽ പാലിയേറ്റീവ് അംഗങ്ങളെയും, കെഎൽഎം യൂണിറ്റുകളിൽ നിന്ന് 6 തൊഴിലാളികളെയും, പി എസ് സി വഴി തൊഴിൽ നേടിയവരെയും ആദരിച്ചു. കൂടാതെ മൂന്നാം തവണയും മികവിന്റെ പൊൻകരുത്തായ മുട്ടട ഇടവകക്കും, കുന്നുംപുറം പുഷ്പഗിരി, പൊങ്ങുമൂട് എന്നീ ഇടവകകൾക്ക് മികച്ച ഇടവകൾക്കുള്ള ക്യാഷ് പ്രൈസും അവാർഡും നൽകുകയും ചെയ്തു. കൂടാതെ ഒരു വർഷത്തെ വാർഷിക പ്രവർത്തനങ്ങൾ ഡിജിറ്റലായും അവതരിപ്പിച്ചു.