വലിയതുറ: വലിയതുറ ഫൊറോനയിലെ ഇടവകകളിൽ പാദക്ഷാളന കർമ്മത്തിൽ പങ്കെടുക്കുന്നവവർക്ക് ആത്മീയ ഒരുക്കം അജപാലന ശുശ്രൂഷ. ഇവർക്കായുള്ള ക്ലാസ്സിനും പരിശീലനത്തിനും ഫാ. അനീഷ് നേതൃത്വം നൽകി. ഫൊറോനയിൽ വിവിധ ഇടവകകളിൽ നിന്നും 120 അംഗങ്ങൾ ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും അനുരഞ്ജന കൂദാശ സ്വീകരിച്ചു. ഫാ. എഡിസൺ, ഫാ. കിരൺ ലീൻ, ഫാ. അജയ് എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിക്കാവശ്യമായ ക്രമീകരണങ്ങൾക്ക് ഫൊറോന ആനിമേറ്റർ മേരി നേതൃത്വം നൽകി.