മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് മുട്ടട ഇടവക സ്കൂൾ ഹാളിൽ ‘സ്റ്റാർ ലിറ്റ്’ എന്നപേരിൽ മൂന്നു ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ഫെറോനാ സെക്രട്ടറി ഫാ. ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ കൂട്ടായ്മ, നേതൃപാടവം, ആശയവിനിമയം എന്നിവ സാധ്യമാകുന്നതിന് ക്യാമ്പ് സഹായകരമായി.
സമ്മർ ക്യാമ്പിൽ ആറ് ചൈൽഡ് പാർലമെന്റിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന ദിനത്തിൽ ഫാ. നിതിൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾ ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സ്കിറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു. ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങളും ചൈൽഡ് പാർലമെന്റ് വോളണ്ടിയേ ഴ്സും ക്യാമ്പിൽ സന്നിഹിതരായിരുന്നു.