കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന ജൂബിലി സംഗമവും പ്ലാൻ ആൻഡ് ബഡ്ജറ്റ് അവതരണവും മാർച്ച് 30-ന് സെന്റ്. ജോസഫ്സ് ഇടവക പാരിഷ് ഹാളിൽവച്ച് നടന്നു. കഴക്കൂട്ടം ഫെറോന വികാരി ഫാ. ജോസഫ് ബാസ്റ്റിൻ സ്വാഗതം ചെയ്ത സംഗമം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഭൗതികവും ആത്മീയവുമായ നവീകരണം എല്ലാം മേഖലകളിലും സംജാതമാകണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അതിനായി എല്ലാ കുടുംബങ്ങളും, കുടുംബ പ്രാർത്ഥന നിർബന്ധമാക്കണമെന്നും, അനുദിന ദിവ്യബലികളിൽ കുടുംബമായി പങ്കെടുക്കണമെന്നും, നിശ്ചിത ഇടവളകളിൽ കുമ്പസാരം നടത്തണമെന്നും പറഞ്ഞു. കഴക്കൂട്ടം ഫെറോന സെക്രട്ടറി ഫാ. ദീപക് ആന്റോ അഭിവന്ദ്യ പിതാവിന് നന്ദിയർപ്പിച്ചു.
തുടർന്ന് ഫാ. എ ആർ ജോൺ ‘ജൂബിലി 2025; നാം പ്രത്യാശയുടെ തീർഥാടകർ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്ലാസിന്റെ അടിസ്ഥാനത്തിൽ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇടവകകളിൽ നടപ്പിലാക്കാൻ സാധിക്കുന്ന കർമ്മപരിപടികളെക്കുറിച്ച് ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു. എല്ലാ ശുശ്രൂഷ സമിതികളുടെയും ഫെറോനാ പ്ലാനൻ & ബഡ്ജറ്റ് അവതരിപ്പിച്ചു. ഫെറോനയിലെ എല്ലാ വൈദികരും, സിസ്റ്റേഴ്സും, പാരിഷ് കൗൺസിൽ അംഗങ്ങളും സംഗമത്തിൽ സന്നിഹിതരായിരുന്നു. സംഗമത്തിൽ പങ്കെടുത്ത ഏവർക്കും ഫെറോന ജോയിൻ സെക്രട്ടറി ക്ലമെന്റ് ഫെർണാണ്ടസ് നന്ദി പറഞ്ഞു.