വലിയതുറ: വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ജനറൽ ബോഡി യോഗത്തിൽ നേതൃപരിശീലനം നടന്നു. തോപ്പ് ഫൊറോന സെന്ററിൽ വച്ച് നടന്ന പരിപാടിക്ക് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗങ്ങളായ ജോയ് ജോൺ സർ, ലിറ്റി ടീച്ചർ എന്നിവർ നേതൃത്വം നൽകി. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ നടത്താൻപോകുന്ന GKQ (പൊതുവിജ്ഞാന ക്വിസ്), സ്റ്റുഡൻസ് ഫോറം രൂപീകരണം, പാരന്റിംഗ് എന്നിവ പരിശീലന ക്ലാസിൽ വിശദീകരിച്ചു. അംഗങ്ങൾക്ക് സംശയ നിവാരണവും നടത്തി. 10 ഇടവകയിൽ നിന്നും 63 എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.