തൂത്തൂർ: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി – തൂത്തൂർ ഫൊറോനയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ ശാക്തീകരിക്കുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിജില സ്വാഗതം ആശംസിച്ചു. കേന്ദ്ര- സംസ്ഥാന സ്വയംതൊഴിൽ പദ്ധതികൾ, ഉൽപ്പന്ന മികവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ബുക്ക് കീപ്പിംഗ്, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിൽ ഫെറോന റീജിയണൽ ആനിമേറ്റർ കനിജ പീറ്റർ ക്ലാസിന് നേതൃത്വം നൽകി. കാറ്ററിംഗ്, ടൈലറിംഗ്, നാപ്കിൻ നിർമ്മാണം എന്നിവയിലേർപ്പെട്ടിരിക്കുന്ന 78 സംരംഭകർ പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ‘തണൽ ‘ ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തി. ശ്രീമതി. ആശ കൃതജ്ഞത രേഖപ്പെടുത്തി.