ചിന്നതുറ: സാമൂഹ്യ ശുശ്രൂഷ സമിതിയുടെ കീഴിൽ തൂത്തൂർ ഫെറോന ചിന്നതുറ ഇടവകയിൽ SHG അംഗങ്ങളും സെന്റ് ജൂഡ്സ് കോളേജുo സംയുക്തമായി ക്രിസ്തുമസ് വിപണന മേള നടത്തി. മേള ഇടവക വികാരി ഫാ. ജിബു ഉദ്ഘാടനം ചെയ്തു. മേളയിൽ വിവിധ തരം ഭക്ഷണസാധനങ്ങൾ, ക്രിസ്തുമസ് ഡെക്കറേഷൻ സാധനങ്ങൾ, ഔഷധ സസ്യങ്ങൾ, അലങ്കാര ചെടികൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. സെന്റ് ജൂഡ്സ് കോളേജ് പ്രിൻസിപ്പൾ ശ്രീമതി ആൻലെറ്റ് സന്ദേശവും, SHG രൂപതാകോഡിനേറ്റർ ശ്രീമതി രാജമണി ആശംസയും നൽകി. സെന്റ് ജൂഡ്സ് കോളേജ് ജീവനക്കാർ, ഫെറോന ആനിമേറ്റർ ശ്രീമതി കനീജ പിറ്റർ എന്നിവർ സന്നിഹിതരായിരുന്നു.