പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫൊറോന മത്സ്യമേഖല ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫൊറോനതലത്തിൽ മത്സ്യത്തൊഴിലാളി ദിനമാചരിച്ചു. ഡിസംബർ ഒന്നാം തീയതി ശാന്തിപുരം ഇടവകയിൽ വച്ചുനടന്ന ദിനാചരണ പരിപാടി തിരുവനന്തപുരം അതിരൂപത മത്സ്യമേഖല ശുശ്രൂഷ മുൻ ഡയറക്ടർ ഫാ. ഷാജൻ ജോസ് ഉദ്ഘാടനം ചെയ്തു. ഫൊറോന വൈദിക കോഡിനേറ്റർ ഫാ. രാജശേഖരൻ, അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. ദീപു ക്രിസ്റ്റഫർ, ഫൊറോന ടി.എം.എഫ് പ്രസിഡന്റ് ജോസ് ജൂസടിമ മത്സ്യമേഖല കച്ചവട സ്ത്രീ ഫോറം പ്രതിനിധി ആഗ്നസ് ആൽബർട്ട് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികളെയും മത്സ്യ കച്ചവട സ്ത്രീകളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ ദിനാചരണത്തിന്റെ മാറ്റുകൂട്ടി. ശ്രീമതി ലാലി ജോസഫ് സ്വാഗതവും ശ്രീ. ജെറോൺ ബേസിൽ നന്ദിയും പറഞ്ഞു.