പാളയം: പാളയം ഫൊറോന കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വനിതകൾക്കായി സെല്ഫ് ഡിഫൻസ് പരിശീലന പരിപാടി നടത്തി. ഇടവക മദർ തെരേസ ഹാളിൽ വച്ച് “ഞങ്ങളുണ്ട് നിങ്ങളോടൊപ്പം”എന്ന ആപ്ത വാക്യം ഉയർത്തി കൊണ്ടാണ് കെ.എൽ.സി.ഡബ്ല്യു.എ ഈ പരിപാടി സംഘടിപ്പിച്ചത്. പ്രസിഡൻറ് ശ്രീമതി മേരി പുഷ്പത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അല്മായ കമ്മീഷൻ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. നിക്സൻ ലോപ്പസ് ഉദ്ഘാടനം ചെയ്തു.
കേരള പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടന്നു. തുടർന്ന് ഓണാഘോഷ പരിപാടികളും അരങ്ങേറി. പാളയം ഫൊറോന വികാരി മോൺ. വിൽഫ്രഡ് അണിയറപ്രവർത്തകര അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കെ.എൽ.സി.ഡബ്ല്യു.എ പാളയം ഫൊറോന സെക്രട്ടറി ശ്രീമതി വിമല സ്റ്റാൻലി, വൈസ് പ്രസിഡണ്ട് ശ്രീമതി അന്നാ റീത്ത, ട്രഷറർ ശ്രീമതി ലാലി എക്സിക്യൂട്ടീവ് അംഗം ശ്രീമതി ലീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.