പാറ്റൂർ: സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഝാന്‍സിറാണിയെപോലെ പടപൊരുതിയ ധീരവനിത ആനി മസ്ക്രീന്റെ ആനിമസ്ക്രീന്റെ 61 ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണദിവ്യബലിയും പുഷ്പാർച്ചാനയും നടത്തി പാളയം ഫൊറോന KLCA, KLCWA. പാറ്റൂർ സെന്റ് പീറ്റേഴ്സ് സെമിത്തേരി ചാപ്പലിൽ അനുസ്മരണദിവ്യബലിയും പാറ്റൂർ സെമിത്തേരിയിലെ കല്ലറയിൽ പുഷ്പാർച്ചാനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.
KLCA ഫെറോന പ്രസിഡന്റ് ശ്രി. ഷെയിൻ ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി മോൺ. വിൽഫ്രഡ് ഇ. മുഖ്യ പ്രഭാഷണം നടത്തി. KLCWA ഫെറോന പ്രസിഡന്റ് ശ്രിമതി. മേരി പുഷ്പം, KLCA രൂപത പ്രസിഡന്റ് ശ്രീ പാട്രിക് മൈക്കിൾ , KLCWA രൂപത പ്രസിഡന്റ് ശ്രിമതി. ജോളി പത്രോസ് ഫെറോന അൽമായ ശുശ്രുഷ കൺവീനർ ശ്രീ. മാത്യൂസ്, ആനിമസ്ക്രീന്റെ കുടുബാഗം ശ്രിമതി. ആനി മസ്‌ക്രീൻ ജൂനിയർ KLCA ഫെറോന സെക്രട്ടറി ശ്രീ യേശുരാജ് തുടങ്ങിയവർ സംസാരിച്ചു.