ചിന്നത്തുറ: സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യം വച്ച് സാമൂഹ്യ ശൂശ്രൂഷ തൂത്തൂർ ഫൊറോനയിൽ വിപണന മേള നടന്നു. ചിന്നത്തുറ ഇടവകയിൽ നടന്ന വിപണന മേള ഇടവക വികാരി ഫാ. ജിബു ജെയിൻ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജസ്റ്റിൻ്റെ സാന്നിധ്യത്തിൽ നടന്ന് മേളയിൽ അംഗങ്ങൾ നിർമ്മിച്ചുകൊണ്ടുവന്ന വിവിധ ഉല്പന്നങ്ങൾ വിപണനം ചെയ്തു.
തമിഴ്നാട് സർക്കാരിന്റെ സഹായ സഹകരണവും സ്വയം സഹായ സംഘങ്ങൾക്ക് ലഭിക്കുന്നതായി ഫൊറോന ആനിമേറ്റർ ശ്രീമതി കനീജ പറഞ്ഞു. രണ്ടുമാസം മുമ്പ് രൂപീകരിച്ച സ്വയം സഹായ സംഘങ്ങൾക്ക് വിവിധ തൊഴിൽ പരിശീലനം നൽ കിയിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് വീടുകളിൽ അച്ചാറുകൾ, വിവിധ മസാല കൂട്ടുകൾ, വിവിധ ഭക്ഷ്യ ഉല്പന്നങ്ങൾ തുടങ്ങിയവ ഗുണമേന്മയോടെ നിർമ്മിച്ച് വിപണനം ചെയ്യുന്നതരത്തിൽ വളർന്നത്. വിപണന മേള വിജയകരമായതിനെ തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ സ്വയം സഹായ സംഘങ്ങൾക്ക് ഫൊറോനയിൽ മറ്റ് ഇടവകകളിലും രൂപീകൃതമാകുമെന്ന് അണിയറ പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.