മേനംകുളം: തീരദേശത്തെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് മുന്നേറുന്ന ലിഫയിലെ ഫുട്ബോൾ താരങ്ങൾ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2023-24 ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിനായി ചെന്നൈ എസ്ആർഎം യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിനെ പ്രതിനിധീകരിച്ച് ലിഫ താരം അനീഷ് വിൻസി പങ്കെടുക്കും.
2023-24 ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനായി എംജി യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിൽ ലിഫ താരം ഷെറിൻ എസ്. ഇടം നേടി. കൂടാതെ സഞ്ജയ് ജോൺ ജെ., അകേഷ് ടി.എസ്., സബിൻ ജനുവറിസ്, അലൻ സാജു (മരിയൻ കോളേജ് ഓഫ് ആർട്സ് സയൻസ്) ജേക്കബ് സി., ബെബെറ്റോ ബനഡിക്റ്റ് (യൂണിവേഴ്സിറ്റി കോളേജ്) എന്നീ 6 കളിക്കാർ പഞ്ചാബിൽ നടന്ന 2023-24 ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
തീരദേശത്തെ കുട്ടികളിൽ ഫുട്ബോളിൽ ഒരു ഭാവിയുണ്ടാക്കുന്നതിനോടൊപ്പം അക്കാദമിക് തലത്തിലും വളർത്തുകയെന്ന കണക്കുകൂട്ടലോടെ പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപത രൂപംകൊടുത്ത ലിഫ ഫുട്ബോൾ അക്കാദമി ഇതിനകംതന്നെ നിരവധി പ്രഗത്ഭ കളിക്കാർക്ക് രൂപം നൽകിക്കഴിഞ്ഞു.
അഭിമാന നേട്ടം കൈവരിച്ച ലിഫയിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും അഭിനന്ദനങ്ങൾ.