വത്തിക്കാൻ: കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസം 25, 26 തിയതികളിൽ നടക്കും. സഭയിലെ ആദ്യത്തെ ശിശുദിന ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയും ലോകമെമ്പാടും നിന്നുള്ള കുട്ടികളും പങ്കെടുക്കും. കുട്ടികളെ അനുസ്മരിക്കാനായി പുതിയതായി സ്ഥാപിച്ച ദിനം, സഭയുടെ ‘ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷനാണ്’ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുമൊത്തു പ്രാര്‍ഥിക്കുന്നതിനും അവരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനുമായിട്ടാണ് പാപ്പ അതീവ ഉത്സാഹത്തോടെ സഭയില്‍ ശിശുദിനാചരണത്തിന് ആരംഭം കുറിക്കുന്നത് . ലോകശിശുദിനം തുടര്‍ച്ചയായുള്ള ഒരു പരിപാടിയായി മാറുകയും ഇതിലൂടെ പ്രാര്‍ഥനയുടെയും സൗഹൃദത്തിന്‍റെയും നിമിഷങ്ങളിലൂടെ കുട്ടികള്‍ക്കു ക്രിസ്തുവിന്‍റെയും ക്രിസ്തീയജീവിതത്തിന്‍റെയും വക്താക്കളായി മാറാന്‍ കഴിയുകയും ചെയ്യും . വിശ്വാസകൈമാറ്റം സൈദ്ധാന്തിക രീതിയിലല്ല, മറിച്ച് ഒരുമിച്ചുള്ള പ്രാര്‍ഥനയിലൂടെയാണ് സാധ്യമാകുന്നത്. പരിശുദ്ധ പിതാവിന്‍റെ അരികില്‍ സൗഹൃദത്തിന്‍റെ പരിതസ്ഥിതിയില്‍ ഇത് തികച്ചും സാധ്യമാണ്. പ്രാര്‍ഥന, ആരാധന, വിശ്വാസത്തിന്‍റെ ആഘോഷം എന്നിവയിലൂടെ വിശ്വാസകൈമാറ്റത്തിന്‍റെ പ്രധാന കണ്ണികളായി കുട്ടികള്‍ മാറുമെന്ന് ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് ടോലെന്‍റിനോ ഡി മെന്‍ഡോന്‍സ പറഞ്ഞു.