പൂത്തറ: അഞ്ചുതെങ്ങ് ഫെറോനയിൽ കുടുംബ ശുശ്രൂഷ സമിതി ശാലോം 2024 എന്നപേരിൽ ദമ്പതി സംഗമം നടത്തി. പൂത്തറ പാരിഷ് ഹാളിൽ വച്ച് ഒക്ടോബർ 12 ശനിയാഴ്ച നടന്ന സംഗമം ഫൊറോന വികാരി ഫാ. ജസ്റ്റിൻ ജൂഡ് ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിൽ നിന്നും വിവാഹജീവിതത്തിൽ 1 മുതൽ 5 വർഷം വരെ പൂർത്തിയാക്കിയ ദമ്പതികൾ പങ്കെടുത്തു. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാം എന്ന വിഷയത്തിൽ കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനിസ്റ്റൻ ക്ളാസ് നയിച്ചു. ഫൊറോന വൈദിക കോഡിനേറ്റർ ഫാ. ബീഡ് മനോജ് പ്രോലൈഫ് കൺവീനർ ശ്രീ. രതീഷ് പീറ്റർ, ആനിമേറ്റർ സിസ്റ്റർ തെരേസ എന്നിവർ സംസാരിച്ചു.