Report by- Rajitha Vincent
നിർധന കുടുംബത്തിലെ യുവതികൾക്ക് മംഗല്യ ധനസഹായം നൽകാനും അശരണരെ ചേർത്തണക്കാനും വീണ്ടും ഒരുങ്ങുകയാണ് ‘സാന്ത്വനം മംഗല്യം-കരുണാമയൻ’ പദ്ധതി. നിർധരരായ 30 യുവതികൾക്ക് മംഗല്യ ധനസഹായം നൽകാനും ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്ന 20 പേരെ കരുണാമയൻ പദ്ധതിയുടെ ഭാഗമാക്കാനുമാണ് ‘ സാന്ത്വനം മംഗല്യം’ ‘കരുണാമയൻ ‘ പദ്ധതികൾ വീണ്ടും കൈകോർക്കുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പദ്ധതിയുടെ ഇപ്രാവശ്യത്തെ വിതരണം അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവഹിക്കും. ഫാദർ എ. ആർ.ജോൺ, ഫാദർ ജനിസ്റ്റിൻ, എന്നിവരുടെ മേൽനോട്ടത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ വിതരണം 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 3:30ന് വെള്ളയമ്പലം വി. ജിയന്ന ഹാളിൽ വച്ച് നടക്കും. ‘സാന്ത്വനം മംഗല്യം’ പദ്ധതി വഴി ഒട്ടനവധി നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധനസഹായവും ‘കരുണാമയൻ’ പദ്ധതി വഴി ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്നവർക്ക് മാസംതോറും പെൻഷനും നൽകി വരികയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കുടുംബശുശ്രൂഷ.