Report by : Telma J.V.
തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ SSLC, +2 വിദ്യാർത്ഥികൾക്കായി ‘Difficult Roads Leads to Beautiful Destination’ എന്നപേരിൽ വെബിനാറുകൾ സംഘടിപ്പിച്ചു. അതിരൂപതയിലെ ഒൻപതു ഫെറോനകൾക്കായി ഒൻപതു ദിവസം നീണ്ടു നിന്ന ഈ വെബിനാർ ക്ലാസ്സുകൾ ഗൂഗിൾ പ്ലാറ്റ്ഫോം മുഖേന ആയാണ് നടത്തിയത്.
ജൂൺ മാസം 15 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടു ഘട്ടങ്ങളായിട്ടാണ് വെബിനാർ നടത്തിയത്. ശ്രീ.പോൾസൺ എ, ശ്രീ. സ്റ്റാലിൻ ജി. അലക്സാണ്ടർ എന്നിവരാണ് SSLC, +2 വിദ്യാർത്ഥികൾക്കായുള്ള കാരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകൾ കൈക്കാര്യം ചെയ്തത്. തൂത്തൂർ ഫെറോനയിലെ കുട്ടികൾക്കായുള്ള വെബിനാർ അവരുടെ പ്രാദേശിക ഭാഷയിലും സംഘടിപ്പിച്ചു ശ്രീ. ആന്റോ സേവിയർ ആണ് സെക്‌ഷൻ കൈകാര്യം ചെയ്തത്.
ഈ സെക്ഷനുകളിൽ ഏകദേശം നൂറിൽപരം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.വിദ്യാർഥികൾക്ക് ഭാവി പഠനത്തിനാവശ്യമായ മാർഗനിദ്ദേശങ്ങളും നൽകാൻ ഈ വെബിനാർ സഹായകമായെന്നു പരിപാടിയുടെ സഘാടകർ അഭിപ്രായപ്പെട്ടു.