നമ്മുടെ സമുദായത്തിന്റെ വളർച്ച സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടയും മാത്രമേ സാധ്യമാവുകയുള്ളു. നമ്മുടെ മിഷനറിമാർ പള്ളിയോടപ്പം പള്ളികൂടങ്ങളും പണിതു. വിശ്വാസവും അറിവും ഒന്നുപോലെ പ്രാധാന്യമുള്ളതാണ്. വെറും അറിവ് നേടലല്ല മറിച്ച് സാംസ്‌കാരിക വളർച്ചയ്ക്കും ഉപകരിക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ രീതി എന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് പറഞ്ഞു. അതിരൂപത വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇടവക വിദ്യാഭ്യാസ ശുശ്രുഷ സമിതി കൺവീനരുടെയും സെക്രട്ടറിമാരുടെയും പരിശീലന പരിപാടി ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബിഷപ്പ്.
തുടർന്ന് വിദ്യാഭ്യാസ ശുശ്രുഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ റെവ. ഫാ. ഇമ്മാനുവേൽ. ശ്രീ. സ്റ്റാലിൻ ഫെർണാണ്ടസ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. വെള്ളയമ്പലം സാമൂഹിക ശുശ്രുഷ സമതി മന്ദിരത്തിൽ വച്ച് നടന്ന പ്രസ്തുത യോഗത്തിൽ വിദ്യാഭ്യാസ ശുശ്രുഷ ഡയറക്ടർ റെവ. ഫാ. മേൽക്കൺ, വിദ്യാഭ്യാസ ശുശ്രുഷ സെകട്ടറി ശ്രീ. ആന്റണി ജോർജ് എന്നിവർ പങ്കെടുത്തു.