കഴക്കൂട്ടം: ലിഫ ട്രിവാൻഡ്രത്തിൻറെ കരുത്തനായ എബിൻ യേശുദാസ് അംഗമായ ഇന്ത്യൻ ടീം നേപ്പാളിൽ നടന്ന അണ്ടർ-19 SAFF CUP 2023 നേടി ചാമ്പ്യന്മാരായി. കേരളത്തിന്റെ സന്തോഷ് ട്രോഫി ഗ്രാമം എന്നറിയപ്പെടുന്ന പൊഴിയൂർ തെക്കേ കൊല്ലംകോട് എസ് എം ആർ സി ക്ലബിലൂടെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ എബിൻദാസ്, കൊല്ലംകോട് സ്വദേശികളായ യേശുദാസ്ന്റെയും ശാലിനിയുടെയും മകനാണ്. 2018 ൽ ലിഫയിൽ ചേർന്ന എബിന് അവിടെലഭിച്ച മികച്ച പരിശീലനമാണ് ഇന്ത്യൻ ടീമിൽ വരെയെത്താൻ സഹായകരമായത്.
U-16 നാഷണൽ സൌത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ Top Scorer and Best Player അവാർഡ്, കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച താരം, ടോപ് സ്കോറർ, U-16 ദേശീയ ടീമിൽ ഇടം നേടിയ എബിൻ തുടർന്ന് കളികളിലെ മികച്ച പ്രകടനം കാരണം ഉയരങ്ങളിലേക്ക് കയറുകയാണ്. തീരദേശത്ത് നിന്നും ഫുട്ബാൾ പ്രതിഭകളെ രൂപപ്പടുത്താൻ രൂപീകരിച്ച LiFFA-ക്ക് അഭിമാനമായി മാറുകയാണ് എബിൻ യേശുദാസ്.