ജീസസ് യൂത്ത് ട്രിവാൻഡ്രം വെസ്റ്റ് സബ്സോണിന്റെ ആഭിമുഘ്യത്തിൽ യുവജനങ്ങൾക്കായൊരുക്കുന്ന ആത്മീയ ആഘോഷം എബനേസർ 2k22 – ന് തിരശീലയുയർന്നു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ ഡോ. ക്രിസ്തുദാസ് ആർ മുഖ്യാതിഥിയായിയെത്തുകയും ജീസസ് യൂത്ത് വെസ്റ്റ് സബ്സോൺ യുവജനങ്ങളെ കൂടുതൽ ആത്മീയതയിൽ ഉറച്ചുനിന്ന് ദൈവരാജ്യ പ്രഘോഷകരാകാൻ ആശംസിക്കുകയും ചെയ്തു. പൂവാർ ഇടവക വികാരി ഫാ. അനീഷ് ഫെർണാണ്ടസ്, ശ്രീ. ജോസഫ് ദാസൻ എന്നിവർ യുവജനങ്ങൾക്കായുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു.
വെസ്റ്റ് സബ്സോണിലെ യുവജനങ്ങളെ ആത്മീയ തലങ്ങളിലേക്ക് കൂടുതലടുപ്പിക്കുകയും ജീസസ് യൂത്ത് മുന്നേറ്റം കൂടുതൽ ഇടവകകളിലേക്ക് വ്യാപിക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭൂമിയിലെ ദൈവരാജ്യ ശുശ്രൂഷകരായ യുവജനങ്ങളെ വാർത്തെടുക്കുന്നതിന് എബെനെസർ 2k22 കൂടുതൽ സഹായകരമാകുമെന്ന് സംഘാടകർ വ്യക്തമാക്കി. 300 യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആത്മീയാഘോഷത്തിന് പിന്തുണയായി ജീസസ് യൂത്ത് ഫാമിലി ടീമും പ്രവർത്തിക്കുന്നു. പുല്ലുവിള ഇടവക സഹവികാരി ഫാ. സജിത്ത് സോളമനൊപ്പം ജീസസ് യൂത്ത് പ്രതിനിധികളും മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഈ ആത്മീയഘോഷത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ അവസാന ദിവസമായ 24- ന് തിരുവനന്തപുരം ലെത്തീൻ അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ മുഖ്യാതിഥിയായെത്തും.
ഫെറോനാ ഡയറക്ടർ ഫാ.സിൽവസ്റ്റർ കുരിശ്, വെസ്റ്റ് സബ്സോൺ ചാപ്ലിൻ ഫാ. സജിത്ത് സോളമൻ, വെസ്റ്റ് സബ്സോൺ എൽഡർ ജോൺ ബോസ്കോ, വെസ്റ്റ് സബ്സോൺ ജീസസ് യൂത്ത് ഫാമിലി കോർഡിനേറ്റർ ഗോഡ്വിൻ എസ് നായകം, എന്നിവരും യുവജനങ്ങൾക്കൊപ്പം പരിപാടിയിൽ സന്നിഹിതരായിരുന്നു.