പുല്ലുവിള: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് മത്സ്യക്കച്ചവട സ്ത്രീകൾക്ക് സഹായ ഹസ്തവുമായി പുല്ലുവിള ഫെറോന ഫിഷറീസ് മിനിസ്ട്രി. 220 മത്സ്യക്കച്ചവട സ്ത്രീകൾക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.
ഓണം ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും ആഘോഷമാണെങ്കിലും ഇന്നിന്റെ സാഹചര്യത്തിൽ അടിസ്ഥാന വിഭാഗങ്ങളിലെ പല ജീവിതങ്ങളും ആഘോഷങ്ങൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആഘോഷിക്കാനുള്ള സാമ്പത്തികസ്ഥിതി കൈവരിച്ചിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. ഇവിടെയാണ് ദൈവാലയങ്ങളും, അതിലെ സംവിധാനങ്ങളും, സാംസ്കാരിക സംഘടനകളും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറുന്നത്.
പുല്ലുവിള ഫെറോനയിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിൽ അതിരൂപത ഫഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജൻ ജോസ്, പുല്ലുവിള ഫെറോന വികാരി ഫാ. സിൽ വസ്റ്റർ കുരിശ്, പുല്ലുവിള ഫഷറീസ് മിനിസ്ട്രി കോ-ഓർഡീനേറ്റർ ഫാ. ജേക്കബ് മരിയ ഒസിഡി, തുടങ്ങിയ വൈദീകരും ഫഷറീസ് മിനിസ്ട്രി ഫെറോന ആനിമേറ്റർ ശ്രീമതി സോണിയ ആന്റണിയും ഭാരവാഹികളും സംബന്ധിച്ചു. പള്ളം ഇടവക പാരിഷ് ഹാളിൽ വച്ചാണ് പരിപാടി നടന്നത്