മരിയന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ (എംസിഎപി) ക്യാമ്പസില്‍ രൂപകല്പന വ്യാപ്തി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഡിസൈന്‍വെന്യു എന്ന സ്ഥാപനവുമായിസഹകരിച്ച് സംഘടിപ്പിച്ച അന്തര്‍ കലാലയ ഡിസൈനോത്സവം എംസിഎപി മാനേജർ ഡോ.ഫാ. എ.ആര്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ളഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. ഇന്ത്യയിലെ മികച്ച ഡിസൈന്‍ സ്ഥാപനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദശ്ധരാണ് ക്ലാസുകള്‍ നയിച്ചത്. വിദ്യാര്‍ത്ഥികളൊരുക്കിയ പ്രദര്‍ശനവും നടന്നു.
ദക്ഷിണേന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആര്‍ക്കിടെക്ചര്‍ കോളേജായ എംസിഎപി ആര്‍ക്കിടെക്ചര്‍ മേഖലയിലെ അനന്തര സാദ്ധ്യതകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിസൈനോത്സവം സംഘടിപ്പിച്ചത്.
കാമ്പസ് സന്ദര്‍ശിക്കാനുംക്രിയേറ്റീവ് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടക്കം കുറിക്കാനുംവിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ്പോയിലുടെ സാധിച്ചു. ആര്‍ക്കിടെക്കജി. വിശ്വനാഥന്‍സമാപനചടങ്ങില്‍ പങ്കെടുത്തു.