തിരുവനന്തപുരം: അതിജീവനത്തിനായി പോരാടുന്ന കേരളത്തിലെ ദളിത് ക്രൈസ്തവ ജനസമുഹം ന്യായമായ തങ്ങളുടെ അവകാശങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്താൻ 2023 നവംബര്‍ 28-മാം തിയതി ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.
മഹത്തായ ഇന്‍ഡ്യന്‍ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ദലിത് ക്രൈസ്തവരുടെ ഭരണഘടനാ നീതി നിഷേധിക്കപ്പെട്ടിട്ട് എഴുപത്തി മൂന്ന് വര്‍ഷം കഴിയുന്നു. പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച ഇന്‍ഡ്യയിലെ ദളിത് ക്രൈസ്തവരുടെ സാമാന്യ നീതിയാണ് ഇത്രകാലമായി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 25 മൂതല്‍ 28 വരെയുള്ള വകുപ്പുകള്‍ മത സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകമാണ് ഇന്‍ഡ്യന്‍ ജനതയ്ക്ക് തുറന്നു നല്‍കുന്നത്. ഏതു മതവും വിശ്വാസവും സ്വീകരിക്കുവാനും അതിന്റെ അനുക്രമമായി ജീവിക്കുവാനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. ഒരാളുടെ മതമോ വിശ്വാസമോ മൂലം അയാള്‍ക്കെതിരായി രാഷ്ട്രം യാതൊരു പക്ഷപാതവും കാണിക്കുകയില്ല എന്ന ഭരണേഘടനാ തത്വമാണ് ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിച്ചിരിക്കുന്നത്.
1950 ആഗസ്റ്റ് 10ന് അന്നത്തെ ഇന്‍ഡ്യന്‍ പ്രസിഡന്റ് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ ഓന്‍ഡറാണ് ദലിത് ക്രൈസ്തവരുടെ ഭരണഘടനാ നീതി നിഷേധിക്കപ്പെടുവാന്‍ കാരണം. പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് പഠിച്ച രംഗനാഥമിശ്ര കമ്മീഷനും മണ്ഡല്‍ കമ്മീഷനും വളരെ വ്യക്തമായ നിലയില്‍ ദളിത് ക്രൈസ്തവ പിന്നോക്കാവസ്ഥ കേന്ദ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കിയിട്ടുള്ളതാണ്. എങ്കിലും നാളിതുവരെ യാതൊരു നടപടികളും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മാറി മാറി വരുന്ന എല്ലാം ഗവണ്‍മെന്റുകളും ഈ ജനതയുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണ്. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വിധി വരാറായ ഘട്ടത്തില്‍ പൂതിയ കമ്മീഷനെ നിയോഗിച്ചു നീതി വൈകിപ്പിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശമിക്കുന്നത്. നിതിപൂര്‍കമായ സമീപനം ദളിത് ക്രൈസ്തവ ജനതയോട് ഉണ്ടാകണം.
കേരളത്തിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ദളിത് ക്രൈസ്തവ വിഷയത്തില്‍ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. നാമമാത്രമായി സംവരണം ലഭിക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് 2005 ലെ നര്രേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നികത്തുവാനുള്ളത് ക്ലാസ് വണ്‍ തസ്തികയില്‍ 890, ക്ലാസ് ഫോര്‍ തസ്തികയില്‍ 2890മാണ്. ഇത് നികത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ നടപടികളും ഇതുവരെ എടുത്തിട്ടില്ല. ഏകദേശം ഇരുപത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ദലിത് ക്രൈസ്തവര്‍ക്ക് ഇന്നും ലഭിക്കുന്നത് എസ്.ഐ.യു.സി. നാടാര്‍ വിഭാഗവുമായി ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പങ്കുവെയ്ക്കുന്ന ഒരു ശതമാനവും ക്ലാസ് ഫോറില്‍ ലഭിക്കുന്ന 2 ശതമാനം സംവരണവും മാത്രമാണ്. പി.എസ്.സിയുടെ റൊട്ടേഷന്‍ ലിസ്റ്റില്‍ 46-0൦ സ്ഥാനത്ത് ആയതിനാല്‍ എണ്ണം കുറഞ്ഞ തസ്തികളില്‍ ഒരു ജോലി പോലും ദലിത് ക്രൈസ്തവര്‍ക്ക് നേടിയെടുക്കുവാന്‍ കഴിയാറില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ദളിത് ക്രിസ്ത്യന്‍ കുട്ടികളുടെ ലെപ്സംഗ്രാന്റും സ്‌കോളര്‍ഷിപ്പ് വീതരണത്തിലടക്കം മെല്ലപ്പോക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദളിത് ക്രൈസ്തവര്‍ സമര രംഗത്ത് ഇറങ്ങുന്നത്.