Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Column Vizhinjam Port

ദയാഭായിമാരുടെ ലോകം

newseditor by newseditor
19 October 2022
in Vizhinjam Port
0
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫാ. ജോഷി മയ്യാറ്റിൽ

തിരുവനന്തപുരം ഇപ്പോൾ രണ്ടു സമരങ്ങളാൽ വാർത്തകളിൽ നിറയുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതി ലഭിക്കാനായി രണ്ട് ആഴ്ചകളായി ദയാഭായി സെക്രട്ടറിയേറ്റു പടിക്കൽ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സമരമാണ് ഒന്ന്; അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണത്തിൻ്റെ ഇരകളായ നൂറുകണക്കിന് പാവപ്പെട്ട തീരദേശവാസികൾ തൊണ്ണൂറു ദിനങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സഹനസമരമാണ് മറ്റൊന്ന്.

സർക്കാരുകളുടെ ക്രൂരതകളാണ് രണ്ട് കൂട്ടരും അനുഭവിക്കുന്നത്. ഇവ രണ്ടും ലക്ഷ്യം കാണണമെന്നും ഭാവാത്മകമായും ഫലപ്രദമായും അവസാനിക്കണമെന്നും പൊതുസമൂഹത്തിന് ആഗ്രഹമുണ്ട്. കാരണം, രണ്ടിടത്തും വികസനത്തിൻ്റെ ഇരകളാണുള്ളത്. ഒരിടത്ത് വിഷം തളിച്ച് ഇരകളാക്കപ്പെട്ടവരാണുള്ളതെങ്കിൽ, മറ്റൊരിടത്ത് കടലിൽ കല്ലിട്ട് ഇരകളാക്കപ്പെട്ടവരാണുള്ളത്. രണ്ടിടത്തും ആ പാവപ്പെട്ടവരുടെ സ്വന്തം ആവാസവ്യവസ്ഥയും ജീവിതവും ഭാവിയുമാണ് തകർന്നത്.

തീർന്നുകിട്ടാൻ മോഹം

സർക്കാരിനും ആഗ്രഹമുണ്ട്, ഇവ രണ്ടും തീർന്നുകിട്ടണമെന്ന്. ദയാഭായിയെ പിന്തിരിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചിട്ടും വിജയമുണ്ടായില്ല. ദയാഭായി നിരാഹാരം പിൻവലിക്കുന്നു എന്ന് മാധ്യമങ്ങളെക്കൊണ്ട് വാർത്ത കൊടുപ്പിച്ച് സമരസമിതി നേതാക്കളെയുംകൊണ്ട് ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് നിരാശയോടെ മടങ്ങേണ്ടിവന്നു.

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ആദ്യന്തം കോമഡിയാണ്. ആദ്യം തള്ളിപ്പറഞ്ഞു; പിന്നെ ചർച്ചയ്ക്കു വിളിച്ചു. എല്ലാ ആവശ്യങ്ങളുംതന്നെ അംഗീകരിച്ചുവെന്ന് ചുമ്മാ പ്രഖ്യാപിച്ചു; ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി. ഇപ്പോൾ കള്ളക്കേസുകളുടെ കാലമാണ്. ഒടുവിലിതാ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അദാനിയുടെയും ശ്രമം ഇതൊരു വർഗീയ വിഷയമാക്കി മാറ്റി സമരം പൊളിച്ചടുക്കാനാണ്. SNDP, ഹിന്ദു ഐക്യവേദി, BMS എന്നിവർക്ക് ക്വട്ടേഷൻ ലഭിച്ചിരിക്കുന്നു എന്ന് ഇതിനകം തെറിയഭിഷേകത്തോടെ നടന്ന മൂന്നു പ്രകടനങ്ങളിൽനിന്ന് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. വിഴിഞ്ഞംസമരത്തിന് ആവേശവും വീര്യവും ചിട്ടയും പകരുന്ന ജനനേതാക്കളായ വൈദികരെ തെറിവിളിച്ചാൽ സമരക്കാർ ക്ഷുഭിതരാകുമെന്നും കലാപമുണ്ടാക്കാൻ മുതിരും എന്നും ഒരുപക്ഷേ അവർ മനക്കോട്ട കെട്ടുന്നുണ്ടാകാം.

നിലയില്ലാത്തവന് എന്തു നോക്കാൻ!

ആരൊക്കെ എന്തൊക്കെ പ്രകോപനങ്ങളും ഭീഷണികളും കലാപശ്രമങ്ങളും ഉണ്ടാക്കിയാലും, പാവങ്ങൾക്ക് തങ്ങളുടെ ജീവനും സ്വത്തും ഭാവിയും സംരക്ഷിക്കാതിരിക്കാനാകുമോ? മുന്നിൽ ശൂന്യതയുള്ളവന് പിന്നെ ഭയപ്പെടാൻ ഒന്നുമില്ലല്ലോ … അതുകൊണ്ടല്ലേ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശത്രുത സമ്പാദിച്ചുകൊണ്ടും നാനാവിധങ്ങളായ അപകട സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ടും ഈ വിഷയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് എടുത്തിരിക്കുന്നത്?

പ്രബലപ്പെടുന്ന സമരാഗ്നി

വിഴിഞ്ഞം സമരസമിതി ഒക്ടോബർ 17 തിങ്കളാഴ്ച പൊതുഗതാഗതം തടഞ്ഞ് സമരം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 19 ബുധനാഴ്ച കേരളത്തിലെ പതിനാലു ജില്ലകളിലും വിഴിഞ്ഞം സമര ഐക്യദാർഢ്യസമിതി കളക്ടറേറ്റുകൾക്കു മുന്നിൽ ധർണ സംഘടിപ്പിക്കും. കേരളംമുഴുവൻ സമരം പടരുന്നതിൻ്റെ തുടക്കമായിരിക്കും അത്.

ശുദ്ധഹൃദയത്തോടെ ശരിയായ പ്രശ്നപരിഹാരത്തിനിറങ്ങുന്ന ദയാഭായിമാരെ അങ്ങനെ പിന്തിരിപ്പിക്കാനാവില്ല, ഗയ്സ്!

Previous Post

ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപക കലാ-സാംസ്കാരിക കൂട്ടായ്മ

Next Post

സമരത്തിന്റെ ജനകീയതക്ക് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരും
പ്രൊഫ.എം. പി. മത്തായി

Next Post

സമരത്തിന്റെ ജനകീയതക്ക് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരും
പ്രൊഫ.എം. പി. മത്തായി

No Result
View All Result

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.