കഴക്കൂട്ടം: സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മരിയൻ എഞ്ചിനീയറിങ് കോളേജിലെ പുതിയ അധ്യയന വർഷത്തിന് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ പത്മവിഭൂഷൻ ഡോ. ജി മാധവൻ നായർ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ലത്തീൻ അതിരൂപത സഹായമെത്രാൻ റവ. ക്രിസ്തുദാസ് രാജപ്പൻ അധ്യക്ഷ പദവി വഹിച്ചു. കോളേജ് മാനേജർ റവ ഡോ. എ ആർ ജോൺ കോളേജ് ബർസാർ റവ. ഫാദർ ജിം കാർവിൻ റോച്ച് കോളേജ് പ്രിൻസിപ്പൽ ഡോ സാംസൺ എ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി പ്രശംസിക്കുകയും കോളേജിന്റെ ഉന്നത വിജയ ശതമാനത്തെയും അച്ഛടക്കത്തെ പറ്റിയും വിലയിരുത്തി. കുട്ടികളോട് ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയും പ്രവർത്തിക്കാൻ ഉപദേശിക്കുകയും ചെയ്തു . അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ റോക്കറ്റ് നിർമ്മാണ മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഓരോ പരാജയവും വിജയത്തിൻറെ ചവിട്ടുപടി ആകണമെന്ന് ചന്ദ്രയാൻ രണ്ടിന്റെ പരാജയവും തുടർന്നുവന്ന ചന്ദ്രയാൻ മൂന്നിന്റെ വിജയവും മുൻനിർത്തി കുട്ടികളെ ഓർമ്മപ്പെടുത്തി. മരിയൻ സെൻറർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.