Contact
Submit Your News
Monday, June 30, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News

വിഴിഞ്ഞത്തിൻ്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്

jv-telma-editor by jv-telma-editor
5 December 2022
in News, Vizhinjam Port
0
0
SHARES
170
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞത്തിൻ്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുതെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ്. വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ വരവോടെ ഭൂമിയും കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശ ജനത അനുഭവിക്കുന്ന പ്രതിസന്ധി ഗുരുതരമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിക്കു വേണ്ടി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. വികസന പദ്ധതികൾ നാടിൻ്റെ പുരോഗതിക്ക്
അനിവാര്യമാണെന്നും എന്നാൽ ഇരകളെ സൃഷ്ടിച്ചുകൊണ്ടല്ല വികസന പദ്ധതികൾ
നടപ്പിലാക്കേണ്ടതെന്നും പ്രസ്ഥാവനയിൽ പറയുന്നു.

തീരദേശ ജനത വിശിഷ്യാ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹം രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കു വേണ്ടി തുറന്നമനസ്സോടെ സഹകരിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ മുൻപിലുണ്ട്. ഒടുവിൽ നിലനിൽപ് തന്നെ
അപകടത്തിലായി ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞത്തെ തീരദേശ ജനത സമര രംഗത്തിറങ്ങിയത്. നിലനിൽപ്പിനുവേണ്ടിയുള്ള സമരങ്ങളെയൊക്കെ ദേശവിരുദ്ധമായും സാമൂഹ്യ പ്രവർത്തകരെയൊക്കെ വിദേശപണം കൈപ്പറ്റുന്നവരായും തീവ്രവാദ ബന്ധമുള്ളവരായും ചിത്രീകരിക്കുന്നത് അപലപനീയമാണ്.

ഈ ജനതയോടും അവർക്ക് നേതൃത്വം കൊടുക്കുന്ന ലത്തീൻ സഭാ വൈദികരോടും സംസ്ഥാന സർക്കാർ
അനുഭാവപൂർവമുള്ള നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. ഇതിനെ ലത്തീൻ സമുദായത്തിൻ്റെയൊ ഏതാനും വൈദികരുടെയൊ മാത്രം പ്രശ്നമായിക്കാണാതെ മുഴുവൻ
തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നമായി കാണണം. ഈ വിഭാഗത്തിൻ്റെ മുഴുവൻ പ്രശ്നങ്ങളും ഇതോടൊപ്പം ചർച്ച ചെയ്യണം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ടതാണ്
വിഴിഞ്ഞത്തെ തീരദേശ മത്സ്യബന്ധന തൊഴിലാളികൾ. ഒരു വശത്ത് വികസനമെന്ന പേരിൽ തുറമുഖം യാഥാർഥ്യമാകുമ്പോൾ
തീരശോഷണത്തിലൂടെ തൂത്തെറിയപ്പെടുന്ന ഈ ജനവിഭാഗങ്ങൾക്ക് മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള മൗലികാവകാശവുമാണ്
നിഷേധിക്കപ്പെടുന്നത്. ഇവർക്ക് തക്കതായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക സംസ്ഥാന സർക്കാരിൻ്റെ കടമയാണ്. ഈ ഉത്തരവാദിത്തം യഥാവിധി നിർവഹിക്കാൻ സർക്കാർ തയ്യാറാകണം.

വിഴിഞ്ഞത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഏറ്റവും കാര്യക്ഷമമായി
പൂർത്തീകരിക്കണം. ഓഖി ദുരന്തത്തിനു ശേഷവും വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ
സമയത്തും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകൾ എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം.
ആറ് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും എന്നു പറഞ്ഞ വിഴിഞ്ഞം പാക്കേജ് ആറു
വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൻ്റെ കാരണം പൊതുസമൂഹത്തിന്
അറിയേണ്ടതുണ്ട്.

പദ്ധതിപ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. അതിനു പകരം പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ശരിയായ പരിസ്ഥിതിക
അനുമതിയോടെയാണോ വിഴിഞ്ഞം പദ്ധതി മുമ്പോട്ട് കൊണ്ടു പോകുന്നതെന്നു സർക്കാർ
വ്യക്തമാക്കണമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി ആവശ്യപ്പെട്ടു.

Previous Post

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ആലുവ കാർമൽ ഗിരി സെമിനാരിയിലെ നിശ്ചലദൃശ്യം

Next Post

തീരം പോയാൽ മാനവ സംസ്കൃതിക്കാണ് നഷ്ടം; റവ.ഡോ. തോമസ് തറയിൽ

Next Post

തീരം പോയാൽ മാനവ സംസ്കൃതിക്കാണ് നഷ്ടം; റവ.ഡോ. തോമസ് തറയിൽ

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.