ആഴാകുളം: തിരുവനന്തപുരം അതിരൂപതയിലെ കോവളം ഫൊറോനയില്‍ ബിസിസി യൂണിറ്റ് ലീഡേഴ്സിനുവേണ്ടിയുള്ള ദ്വൈമാസ കൂടിവരവ് 2024 ജനുവരി 28-ാം തീയതി ഫൊറോന സെന്‍ററില്‍ നടന്നു. ഫൊറോന ബിസിസി വൈദിക കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്‍ഡ്രൂസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറിൽ അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
2033 മഹാജൂബിലി വര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിരൂപതയിലെ ബിസിസി കൂട്ടായ്മകള്‍ കൂടുതല്‍ ഉണര്‍വോടും ഒത്തൊരുമയോടും പ്രവര്‍ത്തിക്കുന്നതിനായി പരിശ്രമിക്കണം. ബിസിസി യൂണിറ്റ് ഭാരവാഹിത്വം മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ നയിക്കുവാനുള്ള ദൈവത്തിന്റെ വിളിയാണെന്നും മറിച്ച് ഭരണം നടത്താനുള്ളതല്ലെന്നും ഫാ. ഡാനിയേല്‍ ഓര്‍മ്മിപ്പിച്ചു.
കോവളം ഫൊറോനയിലെ വിവിധ ഇടവകകളിലെ ബിസിസികളിൽ കൂട്ടായ്മയിലധിഷ്ടിതമായുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം നില്ക്കുന്ന ഘടകങ്ങളെക്കുറിച്ച് ലീഡേഴ്സ് പങ്കുവച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട വൈദികരുമായി കൂടിയാലോചിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താമെന്ന് ഫാ. ആന്‍ഡ്രൂസ് ലീഡേഴ്സിനെ അറിയിച്ചു. വിവിധ ഇടവകകളിൽ നിന്നായി എൻപതോളം ലീഡേഴ്സും, ബിസിസികളിൽ പങ്കെടുക്കുന്ന സന്യസ്ഥരും പങ്കെടുത്ത സെമിനാറിന് ഫൊറോന ആനിമേറ്റർ ശ്രീമതി ശോഭ രാജ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.