ആലുവ: സാമുദായിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അതുല്യസേവനങ്ങള്‍ നല്കി പ്രതിഭയും മികവും തെളിയിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരായ ശ്രേഷ്ഠവ്യക്തികളെ അംഗീകരിച്ച് ആദരിക്കുന്നതിന് 2014 മുതല്‍, കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നതനയരൂപീകരണസമിതി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി.) എല്ലാ വർഷവും അവാർഡുകൾ നൽകി വരുന്നു. പ്രശസ്തിപത്രം, ശില്പം, ക്യാഷ് എന്നിവ അടങ്ങുന്നതാണ് കെ.ആര്‍.എല്‍.സി.സി. അവാര്‍ഡ്.
അവാര്‍ഡുവിഭാഗങ്ങള്‍
- സമൂഹനിര്‍മിതി അവാര്‍ഡ്
സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനം, സഭാ-സമുദായ സംഘടനാപ്രവര്‍ത്തനം, ആതുര ശുശ്രൂഷ, ലഹരിവിരുദ്ധയത്‌നങ്ങള്‍ പോലുളള പ്രവര്‍ത്തനമേഖലകളിലെ പ്രതിഭാശാലി. - സാഹിത്യഅവാര്‍ഡ്
നോവല്‍, കഥ, കവിത, നാടകം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതിയുടെ രചയിതാവിനായിരിക്കും. - വൈജ്ഞാനികസാഹിത്യ അവാര്‍ഡ്
ലേഖനസമാഹാരം, നിരൂപണം, ചരിത്രം, ശാസ്ത്രം, ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, വിവര്‍ത്തനം, വ്യാകരണം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതി.
സാഹിത്യ അവാര്‍ഡിനും വൈജ്ഞാനിക സാഹിത്യ അവാര്‍ഡിനും നിര്‍ദേശിക്കുന്ന ഗ്രന്ഥങ്ങളുടെ പേര് നാമനിര്‍ദേശപത്രികയില്‍ ചേര്‍ക്കേണ്ടതാണ്. അവാര്‍ഡ് വിളംബരതീയതിക്കു മുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എന്നാല്‍, സമര്‍പ്പിക്കപ്പെട്ട കൃതികള്‍ പരിഗണനാര്‍ഹമല്ലെന്നു തോന്നുന്നപക്ഷം, എഴുത്തുകാരുടെ സമഗ്രസംഭാവന വിലയിരുത്തിയും അവാര്‍ഡ് നിര്‍ണയിക്കാന്‍ ജൂറിക്ക് അധികാരമുായിരിക്കും. - മാധ്യമ അവാര്‍ഡ്
അച്ചടി, ദൃശ്യ, ശ്രവ്യ, ഡിജിറ്റല്‍, മാധ്യമലോകം തുടങ്ങിയ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ മാനിച്ച് നല്കുന്നത്. - കലാപ്രതിഭ അവാര്‍ഡ്
സിനിമ, ടിവി, റേഡിയോ, നാടകവേദി, ചവിട്ടുനാടകവേദി, സംഗീതം, ആലാപനം, വാദ്യോപകരണം, ചിത്ര-ശില്പകല തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പുരസ്‌കരിച്ച് നല്കുന്നു. - വിദ്യാഭ്യാസ-ശാസ്ത്ര അവാര്‍ഡ്
വിദ്യാദാനശുശ്രൂഷ, ശാസ്ത്ര – സാങ്കേതിക ശാസ്ത്രമേഖലകളില്‍ തനതായ വ്യക്തിത്വം കൊ് അടയാളപ്പെടുത്തിയ ഒരു വ്യക്തി. - കായിക അവാര്‍ഡ്
പ്രകടനം, പങ്കാളിത്തം, കോച്ചിങ് തുടങ്ങി കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തി. - സംരംഭക അവാര്‍ഡ്
വ്യക്തിഗതമോ സംഘാതമോ ആയ വ്യാവസായിക-വാണിജ്യ-കാര്‍ഷിക സംരംഭങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ ഉടമ. - യുവത അവാര്‍ഡ്
ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രതിജ്ഞാബദ്ധതയോടെ മൂല്യാധിഷ്ഠിതസംഭാവനകള്‍ നല്കുന്ന 18-40 വയോപരിധിയില്‍വരുന്ന ഒരു യുവജനപ്രവര്‍ത്തകന്‍/പ്രവര്‍ത്തക. - വനിതാ ശക്തീകരണ അവാര്‍ഡ്
വിവിധമേഖലകളില്‍ ശ്രദ്ധേയമായ രീതിയില്‍ മികവുതെളിയിച്ച ലത്തീന്‍സഭാംഗങ്ങളായ സ്ത്രീകള്‍ക്ക്. പ്രതികൂലസാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സ്വയം ഉന്നതിപ്രാപിച്ചവര്‍, സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി അതുല്യസംഭാവനകള്‍ നല്കിയവര്‍ തുടങ്ങി വനിതാശക്തീകരണരംഗത്ത് അര്‍ഹയായ ഒരു വനിതയ്ക്ക്. 2023-ലെ കെ.ആര്‍. എല്‍.സി.സി. അവാര്‍ഡുകള്‍ക്കായി ലത്തീന്‍ സമൂഹത്തില്‍നിുള്ളവരുടെ നാമനിർദ്ദേശങ്ങൾ സംർപ്പിക്കാനുള്ള ഫോം താഴെകാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://krlcc.org/wp-content/uploads/2023/08/Nomination-Form.pdf